ജയിലിനുള്ളില്‍ ബീഡിയും കഞ്ചാവും എത്തിക്കാന്‍ സഹതടവുകാരെ ടിപി വധക്കേസിലെ പ്രതി മരദിക്കുന്നതായി പരാതി

By Anju N P.14 Jan, 2018

imran-azhar

 


തൃശൂര്‍: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ജയിലില്‍ തടവുകാരെ മര്‍ദിക്കുന്നതായി പരാതി. ജയിലിനുള്ളില്‍ ബീഡിയും കഞ്ചാവും എത്തിക്കാന്‍ സഹായിക്കാത്ത തടവുകാരെ അനൂപ് മര്‍ദിക്കുന്നുവെന്നതായാണ് പരാതി ലഭിച്ചിരിക്കുന്നത്. ജയിലിനുള്ളിലെ
പരാതിപെട്ടിയില്‍ നിന്നും പേര് വെയ്ക്കാതെ മനുഷ്യവകാശ കമ്മീഷന് അയച്ച കത്തിലാണ് പരാതിയുള്ളത്. സംഭവത്തെ പറ്റി അന്വേഷിക്കാന്‍ മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

 

ജയിലിനുള്ളില്‍ ബീഡിയും കഞ്ചാവും എത്തിക്കാന്‍ സഹായിക്കാത്ത തടവുകാരെ അനൂപ് മര്‍ദിക്കുന്നുവെന്നും രാഷ്ട്രീയ സ്വാധീനത്താല്‍ ജയിലിലെ മേസ്തിരി സ്ഥാനം അനര്‍ഹമായി നേടിയെടുത്തതായും പരാതിയിലുണ്ട്.

 

ജയിലില്‍ നിന്നും പുറം പണിക്ക് പോകുന്നവരോട് മദ്യവും, കഞ്ചാവും, ബീഡിയും എത്തിക്കാന്‍ ആവശ്യപ്പെടും. ഇതിന് വഴങ്ങാത്തവരെ അനൂപ് ക്രൂരമായി മര്‍ദിക്കുകയും ഇത്തരത്തില്‍ മര്‍ദിച്ച രണ്ട് പേര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലാണെന്നും പരാതിയിലുണ്ട്. സംഭവത്തെ പറ്റി മൂന്നാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

 

OTHER SECTIONS