തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടു ഭീകർ പിടിയിൽ

By online desk .21 09 2020

imran-azhar

 

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടു ഭീകരരെ ദേശീയ അന്വേഷണ ഏജൻസിപിടികൂടി. റിയാദിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി ഷുഹൈബും ഉത്തർപ്രദേശ് സ്വദേശി ഗുൽ നവാസുമാണു പിടിയിലായത്.ബംഗളുരു സ്പോടനക്കേസിലും ഡൽഹി ഹവാല കേസിലും പങ്കുള്ളവരെയാണ് അറസ്റ്റ് ചെയ്തതെന്ന് എൻ ഐ എ അറിയിച്ചു. റിയാദിൽ നിന്നും ലുക്ക് ഔട്ട് നോട്ടീസ് നൽകിയാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. ഷുഹൈബ് ഇന്ത്യൻ മുജാഹീദിലും ഗുൽനാവാസ് നവാസ് ലഷ്കർ ഇ തോയ്ബയുമായും ബന്ധമുള്ളവരാണെന്ന്എൻ ഐ എ വ്യക്തമാക്കി. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. 

OTHER SECTIONS