ആഭ്യന്തര വംശീയകലാപം കലുഷിതമാക്കിയ കോംഗോയില്‍ 20 ലക്ഷം കുഞ്ഞുങ്ങള്‍ കടുത്ത പട്ടിണിയിലേക്കെന്ന് യുഎന്‍

By Ambily chandrasekharan.13 Mar, 2018

imran-azhar

 

ബ്രാസവില്‍: പട്ടിണി ദുരന്തം വ്യാപകമാകുന്നു.കോംഗോയില്‍ 20 ലക്ഷം കുഞ്ഞുങ്ങള്‍ പട്ടിണിയിലേക്കെന്ന് യുഎന്‍. ആഭ്യന്തര വംശീയകലാപം കലുഷിതമാക്കിയ കോംഗോ റിപ്പബ്ലികിലാണ്് കടുത്ത പട്ടിണി ദുരിതം നേരിടുന്നതെന്ന്് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.രാജ്യത്തിന് സഹായധനം നല്‍കാന്‍ തയാറായവരുമായി നടത്തിയ ചര്‍ച്ചക്കുമുമ്പ് നടന്ന പ്രതികരണത്തിലാണ് ഈ കുട്ടികള്‍ക്ക് അടിയന്തരസഹായം ലഭ്യമാക്കാന്‍ നടപടിയില്ലെങ്കില്‍ പട്ടിണിയിലാകുമെന്ന് യുഎന്‍ മനുഷ്യാവകാശ സമിതി തലവന്‍ മാര്‍ക്ക് ലൊക്കോക്കയും വ്യക്തമാക്കിയത്.ഒരു ഭാഗത്ത് വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള ആഭ്യന്തര വംശീയ സംഘട്ടനങ്ങളും മറുഭാഗത്ത് പ്രസിഡന്റ് ജോസഫ് കബിലക്കെതിരെ നടക്കുന്ന പ്രതിഷേധവും കൊണ്ട് വലയുകയാണ് ജനങ്ങള്‍.
കഴിഞ്ഞ ഞായറാഴ്ച 79 പേരാണ് ഹേമ-ലന്റെു ഗോത്രങ്ങള്‍ തമ്മില്‍ വടക്കന്‍ ഇട്ടൂരി പ്രവിശ്യയിലുണ്ടായ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
1970കള്‍ മുതല്‍ ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം തുടരുന്നതാണ്.ഇതിനു പുറമെ 1998നും 2003നും ഇടയില്‍ മാത്രം പതിനായിരക്കണക്കിന് പേര്‍ ഇവിടെ കൊല്ലപ്പെട്ടിരുന്നതായും പറയുന്നു. എന്നാല്‍ സമീപകാലത്തായി സംഘര്‍ഷത്തിന് അല്‍പം ശമനമുണ്ടായിട്ടുണ്ട്.ഇരുവിഭാഗങ്ങള്‍ തമ്മിലെ സംഘര്‍ഷം കാരണം കര്‍ഷകര്‍ക്ക് വളരെക്കാലം കൃഷി ചെയ്യാന്‍ സാധിക്കാതെ വന്നതാണ് നിലവിലെ വന്‍ ഭക്ഷ്യക്ഷാമത്തിന് ഒരു കാരണമായിരിക്കുന്നത്. സംഘര്‍ഷത്തെത്തുടര്‍ന്ന് 2016 ജൂലൈക്കും 2017 മാര്‍ച്ചിനും ഇടയിലായി 400ഓളം ഗ്രാമങ്ങള്‍ തകര്‍ക്കപ്പെട്ടതായി ഇന്റര്‍നാഷനല്‍ റെസ്‌ക്യൂ കമ്മിറ്റി വ്യക്തമാക്കിയിരിക്കുന്നു.കൂടാതെ കസായ്, തങ്കനൈക പ്രവിശ്യകളിലുണ്ടായ ആക്രമണങ്ങളിലും പതിനായിരങ്ങള്‍ അപകടത്തിലാണ്. ബന്റു, ട്വ വിഭാഗങ്ങള്‍ തമ്മിലെ വംശീയസംഘര്‍ഷം 2016 മധ്യത്തോടെയാണ് രൂക്ഷമായിരിക്കുന്നത്.എന്നാല്‍ 2001 മുതല്‍ രാജ്യത്തെ നയിക്കുന്ന ജോസഫ് കബിലയെ താഴെയിറക്കാനുള്ള പ്രതിഷേധങ്ങള്‍ രാജ്യത്ത് ശക്തിപ്പെടുകയാണ്. കോംഗോയില്‍ നിന്ന് ആറ് ലക്ഷത്തോളം അഭയാര്‍ഥികള്‍ 11 ആഫ്രിക്കന്‍രാജ്യങ്ങളിലായി കഴിയുകയാണ്.

OTHER SECTIONS