അൺലോക്ക് 4 : ഇളവുകളുമായി കേന്ദ്ര സർക്കാർ, പൊതുചടങ്ങുകളിൽ പരമാവധി 100 പേർ

By online desk .20 09 2020

imran-azhar

 

 

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 ന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട് അൺലോക്ക് നാലാം ഘട്ടം ഇന്നു മുതൽ ആരംഭിക്കും. അൺലോക്ക് നാലിന്റെ ഭാഗമായി പൊതുപരിപാടികളിൽ പരമാവധി 100 പേർക്ക് പങ്കാളികളാകാം. മരണാനന്തര ചടങ്ങുകൾ, വിവാഹം തുടങ്ങിയ പ്രധാന ചടങ്ങുകൾക്ക് 100 പേർക്ക് പങ്കെടുക്കാനാവും. സ്കൂളുകൾക്കും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണിനു പുറത്തുള്ള സ്കൂളുകൾക്ക് 9 മുതൽ 12 വരെ ക്ലാസുകളിലുള്ള 50% അധ്യാപകർക്കും അനധ്യാപകർക്കും ഇനി സ്കൂളിലെത്താം.

 

അൺലോക്ക് നാലിന്റെ ഭാഗമായി ചില സംസ്ഥാനങ്ങളിൽ സ്കൂളുകൾ ഭാഗികമായി തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിൽ ഇത് നടപ്പാക്കേണ്ട എന്ന തീരുമാനമാണ് സംസ്ഥാന സർക്കാർ എടുത്തിട്ടുള്ളത്. ഓപ്പണർ തിയേറ്ററുകൾക്കും ഇന്നുമുതൽ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. ഗവേഷക വിദ്യാർത്ഥികൾക്ക് ലാബ് സൗകര്യങ്ങൾ ഉപയോഗിക്കാനും അനുമതി നൽകിയിട്ടുണ്ട്.

 

 

OTHER SECTIONS