സഫലമാകുമോ കോൺഗ്രസ്സിന്റെ ഈ ശ്രമം ; സച്ചിൻ പൈലറ്റിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് , മറുപടി നൽകാതെ സച്ചിൻ

By online desk .16 07 2020

imran-azhar

 


ന്യൂഡൽഹി: കോൺഗ്രസിൽനിന്ന് ഇടഞ്ഞുനിൽക്കുന്ന സച്ചിൻ പൈലറ്റിനെ അനുനയിപ്പിച്ച് പാർട്ടിയിൽ തിരികെയെത്തിക്കാൻ കോൺഗ്രസ് ശ്രമം. പിന്നിൽ, സച്ചിൻ പൈലറ്റ് നോടുള്ള രാഹുൽ ഗാന്ധിയുടെ പ്രത്യേക താല്പര്യം ആണെന്നാണ് വിവരം. ഇതിന്റെ ഭാഗമായി അശോക് ഗെഹ്ലോട്ടിനോട് സച്ചിൻ പൈലറ്റിനെതിരെ പരസ്യ പ്രതികരണങ്ങളൊന്നും നടത്തരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ, ഈ നീക്കങ്ങളൊന്നും കണ്ടില്ലെന്ന് നടിച്ച് പ്രതികരിക്കാതെ വിട്ടുനിൽക്കുകയാണ് സച്ചിൻ. സച്ചിൻ പൈലറ്റിനോടും അനുകൂലികളോടും കോൺഗ്രസിലേക്ക് തിരികെ വരണമെന്നാണ് കോൺഗ്രസ്സ് ആവശ്യപ്പെട്ടത്.


സച്ചിൻ പൈലറ്റും വിമത എം എൽ എ മാരും ജയ്പൂരിലേക്ക് മടങ്ങാൻ തയ്യാറായില്ല. രാഹുൽഗാന്ധി ഇതുവരെ സച്ചിനുമായി നേരിട്ട് ചർച്ച നടത്തിയിട്ടില്ല. പ്രിയങ്ക ഗാന്ധി 3 തവണ സച്ചിനുമായി കൂടിക്കാഴ്ച നടത്തി. ഇടഞ്ഞു നിൽക്കുകയാണെങ്കിലും ഇതുവരെ കോൺഗ്രസിനെ സച്ചിൻ വിമർശിച്ചിട്ടില്ല എന്നതും പ്രത്യേകം എടുത്തുപറയേണ്ടതാണ്. എന്നാൽ, സച്ചിന്റെ നിലപാടറിയാൻ കാത്തിരിക്കുകയാണ് ബിജെപി.

 

 

 

OTHER SECTIONS