ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 2019ല്‍ 7.3ലേക്ക് ഉയരും: വേള്‍ഡ് ബാങ്ക്

By Shyma Mohan.14 Mar, 2018

imran-azhar


    ന്യൂഡല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി 7.3 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കുമെന്ന് ലോക ബാങ്ക്. 2019-20 സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ച വീണ്ടും 7.5 ശതമാനത്തിലേക്ക് ഉയരുമെന്ന് ലോക ബാങ്കിന്റെ ദ്വൈവാര്‍ഷിക പ്രസിദ്ധീകരണമായ ഇന്ത്യ ഡെവലപ്പ്‌മെന്റ് അപ്‌ഡേറ്റിലാണ് കണക്കുകള്‍ സഹിതം പ്രസിദ്ധീകരിച്ചിരിക്കുന്നത്. എട്ടു ശതമാനത്തിലധികം ജിഡിപി വളര്‍ച്ച കൈവരിക്കണമെങ്കില്‍ സാമ്പത്തിക പരിഷ്‌കാരത്തിന്റെ വ്യാപ്തി വിപുലപ്പെടുത്തണമെന്നും കയറ്റുമതി രംഗത്തെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കണമെന്നും ലോക ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നോട്ട് അസാധുവാക്കലും ജി.എസ്ടി നടപ്പാക്കിയതിലൂടെയും താല്‍ക്കാലികമായി രാജ്യം നേരിട്ട തിരിച്ചടികളെ മറികടന്നുവെന്നുള്ള സൂചനകളാണ് റിപ്പോര്‍ട്ടിലൂടെ വെളിപ്പെട്ടിരിക്കുന്നത്.