കവിയുടെ അറസ്റ്റിനിടയാക്കിയ വിവാദ കവിത...നിങ്ങള്‍ എപ്പോഴാണ് നിങ്ങളുടെ രേഖകള്‍ ഹാജരാക്കുക?

By online desk .21 02 2020

imran-azhar

 


കന്നഡ കവി സിറാജ്ബിസറള്ളിസി എ എയുമായി ബന്ധപ്പെട്ട് എഴുതിയ കവിതയുടെ മലയാള വിവര്‍ത്തനം. ഈ കവിതയുടെഎഴുതി എന്ന കാരണത്തിൽ സിറാജ് ബിസറള്ളിയെ കര്‍ണ്ണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശേഷം ജാമ്യം ലഭിച്ചു. അതേസമയം ജനതാദള്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായി എച്ച്.ഡി കുമാരസ്വാമി ഈ കവിത കഴിഞ്ഞ ദിവസം കര്‍ണ്ണാടക നിയമസഭയില്‍ വായിക്കുകയുണ്ടായി.

 

 

നിങ്ങള്‍ എപ്പോഴാണ് നിങ്ങളുടെ രേഖകള്‍ ഹാജരാക്കുക?

ആധാറിനും റേഷനും വേണ്ടിയുള്ള ക്യൂവിനിടയില്‍ ,
വിരലടയാളങ്ങള്‍ക്കും സെര്‍വറുകള്‍ക്കും വേണ്ടി
ഭ്രാന്തമായി പരതുമ്പോള്‍,
രേഖകള്‍ക്കായി ആളുകള്‍ ജീവന്‍ കൊടുക്കുമ്പോള്‍,
ഇവ ആവശ്യപ്പെടുന്ന നിങ്ങളുടെ രേഖകള്‍ എവിടെയാണ്?

സ്വാതന്ത്ര്യത്തിനായി സന്തോഷപൂര്‍വ്വം ജീവിതം ബലി കഴിച്ചവരെ നിരാകരിക്കുന്ന നിങ്ങള്‍ ( ഭരണകൂടം),
ചരിത്രത്തിന്റെ പേജുകള്‍ കീറിയെറിയുന്നവര്‍,
നിങ്ങള്‍ എപ്പോഴാണ് നിങ്ങളുടെ രേഖകള്‍ ഹാജരാക്കുക?
താജ്മഹലിന്റെയും ചാര്‍മിനാറിന്റെയും
ചുവന്ന കല്ലുകള്‍ പാകിയ കുത്തബ്മിനാറിന്റെയും
രേഖകള്‍ ചോദിക്കുന്നവര്‍ ,
എവിടെയാണ് നിങ്ങളുടെ രേഖകള്‍ ?
ബ്രിട്ടീഷുകാരുടെ ബൂട്ടുകള്‍ നക്കിക്കൊണ്ട്,
മതദ്വേഷത്തിന്റെ പേരില്‍ രക്തം കുടിച്ചുകൊണ്ട് ,
ഗീബല്‍സിന്റെ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍,
എവിടെ നിങ്ങളുടെ രേഖകള്‍?
പക്കോഡ വില്‍ക്കുന്നവര്‍,
എന്റെ പട്ടണത്തില്‍ ചായ വില്‍ക്കുന്നവര്‍,
മനുഷ്യത്വം നഷ്ടപ്പെടാത്തവര്‍ ,
ആത്മാഭിമാനം നഷ്ടപ്പെടാത്തവര്‍ ,
അവര്‍ നുണക്കഥകള്‍ മെനഞ്ഞിട്ടില്ല,
പറയൂ, എപ്പോഴാണ് നിങ്ങള്‍ നിങ്ങളുടെ രേഖകള്‍ ഹാജരാക്കുക?

OTHER SECTIONS