അർണബ് ഗോസ്വാമിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു

By online desk .03 11 2020

imran-azhar

 

മുംബൈ: റിപബ്ലിക്  ടി വി എഡിറ്റർ അർണബ് ഗോസ്വാമിയെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തെ ബലം പ്രയോഗിച്ചു പോലീസ് വാനിൽ കയറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.അതേസമയം സമൻസുകളോ കോടതിയിൽനിന്നുള്ള മറ്റു ഉത്തരവുകളോ അർണബിന് കൈമാറിയിട്ടില്ല.

 

അതേസമയം അർണബിന്റെ വീടിന്റെ പ്രവേശന കവാടവും പോലീസ് തടഞ്ഞു. കൂടാതെ വീട്ടിൽ പ്രവേശിക്കാൻ ശ്രമിച്ച റിപ്പബ്ലിക് ടി വി പ്രതിനിധികളെ പോലീസ് തിരിച്ചയച്ചു. പോലീസ് തന്നെ കയ്യേറ്റം ചെയ്തതായി അര്‍ണബ് ആരോപിച്ചു. അര്‍ണബ് മുബൈയിലെ ഏറ്റവും വലിയ ഹവാല ആണെന്ന് കഴിഞ്ഞദിവസം മുംബൈ പോലീസ് കമ്മീഷണര്‍ പരം ബിര്‍ സിങ് പറഞ്ഞിരുന്നു.

 

 

OTHER SECTIONS