By online desk .24 01 2021
ലണ്ടന്‍: പുതുതായികണ്ടെത്തിയ കോവിഡിന്റെ വകഭേദം കൂടുതല്‍ മാരകമായേക്കുമെന്നമുന്നറിയിപ്പ ് നല്കി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്,ഇക്കാര്യം വ്യക്തമാക്കുന്ന തെളിവുകളും അദ്ദേഹം ചൂണ്ടികാണിക്കുന്നു. വകഭേദം വന്ന വൈറസ് കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്നതിന് പുറമെ ഉയര്‍ന്ന മരണ നിരക്കുമായും ബന്ധമുണ്ടെന്നും ഇതിന് വ്യക്തമായ തെളിവുണ്ടെന്നും ബോറിസ് ജോണ്സണ് പറഞ്ഞു.ബ്രിട്ടനില്‍ കോവിഡ് വൈറസ് കാരണം വെള്ളിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 1401 മരണങ്ങളാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ 16 ശതമാനമാണ് മരണനിരക്ക് ഉയര്‍ന്നത്. ആദ്യമായി തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടില്‍ സെപ്റ്റംബറിലാണ് കൊറോണ വൈറസിന്റെ വകഭേദം ആദ്യമായി കണ്ടെത്തിയത്.