കേരളത്തിലെത്തിയ ബ്രിട്ടനിലെ മലയാളി മേയറുടെ കാര്‍ കാനയില്‍ കുടുങ്ങി

By Neha C N.21 08 2019

imran-azhar

 

കുന്നംകുളം: ബ്രിട്ടനിലെ മലയാളി മേയറുടെ കാര്‍ കുന്നംകുളത്ത് കാനയില്‍ കുടുങ്ങി. ബ്രിട്ടനിലെ ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക് നഗരത്തിന്റെ മേയര്‍ ടോം ആദിത്യയുടെ കാറാണ് കാനയില്‍ കുടുങ്ങിയത്. ബ്രിസ്റ്റോളിലെ വിനോദസഞ്ചാരത്തിന്റെ അംബാസഡറാണ് ടോം ആദിത്യ.


ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജിലെ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ടോം ആദിത്യ. തുടര്‍ന്ന് കുന്നംകുളം നഗരസഭാ ഓഫീസും ചൊവ്വന്നൂര്‍ ഗുഹയും സന്ദര്‍ശിച്ചു. ഗുഹയ്ക്കു സമീപം കാര്‍ നിര്‍ത്തുന്നതിനിടെയാണ് കാനയില്‍ കുടുങ്ങിയത്.

കാര്‍ കാനയില്‍ കുടുങ്ങിയതോടെ മേയറും ഒപ്പമുണ്ടായിരുന്നവരും പുറത്തിറങ്ങി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് കാര്‍ ഉയര്‍ത്തിയത്. കാഞ്ഞിരപ്പിള്ളി സ്വദേശിയാണ് ടോം ആദിത്യ. 19 വര്‍ഷം മുമ്പ് ബ്രിട്ടണിലെത്തിയ അദ്ദേഹം ബ്രാഡ്ലി സ്റ്റോക് നഗരത്തിന്റെ മേയറാകുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ്.

OTHER SECTIONS