ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്

By online desk .09 07 2020

imran-azhar

 


തിരുവനന്തപുരം: ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നടത്തിയ കോവിഡ് സ്രവ പരിശോധനാഫലം നെഗറ്റീവ് ആയി.അദ്ദേഹത്തിന്റെ ഡ്രൈവറായ വട്ടപ്പാറ വേങ്ങാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ചീഫ് സെക്രട്ടറിയേയും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.


ഡ്രൈവറുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലാണ് ചീഫ് സെക്രട്ടറിയെ ഉള്‍പ്പെടുത്തിയിരുന്നത്. അതേസമയം വൈറസ് ബാധ സ്ഥിരീകരിച്ച ഡ്രൈവറുടെ സേവനം അഞ്ചു ദിവസമായി ചീഫ് സെക്രട്ടറി ഉപയോഗിക്കുന്നില്ല. എന്നാൽ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ തിരുവനതപുരം മെഡിക്കൽ കോളജിലെ ആരോഗ്യ സംഘം ചീഫ് സെക്രട്ടറിയുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധന ഫലമാണ് നെഗറ്റീവ് ആയി മാറിയത്

OTHER SECTIONS