മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹോദരിയെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മരിയാനെ ട്രംപ് ബാരിയെ അവർ താമസിച്ചിരുന്ന ഫിഫ്ത്ത് അവന്യൂ അപ്പാർട്ട്മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്തെന്ന് ആരോഗ്യവിദഗ്ധർ പരിശോധിച്ചു വരികയാണ്.

author-image
Greeshma Rakesh
New Update
മുൻ യുഎസ് പ്രസിഡന്റ്  ഡൊണാൾഡ് ട്രംപിന്റെ സഹോദരിയെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി

 

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മൂത്ത സഹോദരി മരിയാനെ ട്രംപ് ബാരി (86) യെ മരിച്ച നിലയിൽ കണ്ടെത്തി.അപ്പർ ഈസ്റ്റ് സൈഡ് അപ്പാർട്ട്‌മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

മരിയാനെ ട്രംപ് ബാരിയെ അവർ താമസിച്ചിരുന്ന ഫിഫ്ത്ത് അവന്യൂ അപ്പാർട്ട്മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം എന്തെന്ന് ആരോഗ്യവിദഗ്ധർ പരിശോധിച്ചു വരികയാണ്. 2019ൽ ഫെഡറൽ ജഡ്ജിയായി വിരമിച്ച മരിയാനെ, ട്രംപിന്റെ കടുത്ത വിമർശകയും കൂടിയാണ്.

1983-ൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ ന്യൂജേഴ്‌സിയിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിൽ ജഡ്ജിയായി മരിയാനെ ട്രംപ് ബാരിയെ നിയമിച്ചു. പിന്നീട് ഫെഡറൽ അപ്പീൽ കോടതി ജഡ്ജിയായി,പിന്നീട് 2019-ൽ വിരമിച്ചു.

death america donald trump maryanne trump barry