കേരളത്തോടു കേന്ദ്രത്തിനു ചിറ്റമ്മനയമാണെന്നു മായാവതി

By uthara.01 Jan, 1970

imran-azhar


ലക്നൗ : കേരളം പ്രളയ ദുരന്തത്തിൽ വലയുന്ന ഈ സാഹചര്യത്തിലും കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മ നയമാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി .കേരളത്തിലെ പ്രളയം ദേശിയ ദുരന്തമായി പ്രഖ്യാപിക്കാൻ മായാവതി ആവശ്യപ്പെട്ടു .ഓഖി ദുരന്തം സംഭവിച്ചിട്ടു നാളിതുവരെ ആയി എന്നിട്ടും അവർക്ക് കിട്ടേണ്ട ആനുകൂല്യങ്ങൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്ന് രാഹുൽ ഗാന്ധി പറഞ്ഞതായി മായാവതി പറഞ്ഞു .കേരളത്തിലെ മൽസ്യത്തൊഴിലാളികൾ ഒന്നാനാകെ പ്രളയക്കെടുതിയിൽ ജീവൻ രക്ഷിക്കാനായി എത്തിയിരുന്നു .അവർ രക്ഷിച്ചത് 70,000 പേരുടെ ജീവനുകളാണ് തിരികെ പ്രളയക്കെടുതിയിൽ നിന്ന് കൊണ്ടു വന്നത് .

OTHER SECTIONS