യുദ്ധ കാഹളം മുഴക്കി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ;ക്രൂയിസ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചു

അതെസമയം പടിഞ്ഞാറൻ കടലിലേക്കുള്ള ഉത്തരകൊറിയൻ വിക്ഷേപണങ്ങൾ യുഎസ്, ദക്ഷിണ കൊറിയൻ സൈന്യങ്ങൾ വിശകലനം ചെയ്യുകയാണെന്ന് ദക്ഷിണ കൊറിയയുടെ ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു

author-image
Greeshma Rakesh
New Update
യുദ്ധ കാഹളം മുഴക്കി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ;ക്രൂയിസ് മിസൈലുകൾ വിജയകരമായി പരീക്ഷിച്ചു

സിയോൾ: സൈന്യത്തോട് യുദ്ധത്തിന് തയാറെടുക്കാൻ ആഹ്വാനം ചെയ്ത് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ.വെള്ളിയാഴ്ച പടിഞ്ഞാറൻ തീരത്തെ നാംഫോയിലെ ഒരു കപ്പൽശാല സന്ദർശനത്തിനിടെയാണ് കിമ്മിന്റെ ആഹ്വാനം.തുടർന്ന് കടലിലേക്ക് ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടുകൊണ്ട് ആയുധ പരീക്ഷണങ്ങളിൽ ഉത്തര കൊറിയ ശക്തി കാട്ടുകയും ചെയ്തു.

അതെസമയം പടിഞ്ഞാറൻ കടലിലേക്കുള്ള ഉത്തരകൊറിയൻ വിക്ഷേപണങ്ങൾ യുഎസ്, ദക്ഷിണ കൊറിയൻ സൈന്യങ്ങൾ വിശകലനം ചെയ്യുകയാണെന്ന് ദക്ഷിണ കൊറിയയുടെ ജോയിൻ്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.ദക്ഷിണ കൊറിയൻ സൈന്യം ഒന്നിലധികം മിസൈലുകൾ കണ്ടെത്തിയെങ്കിലും നമ്പറോ അവയുടെ ഫ്ലൈറ്റ് സവിശേഷതകളെക്കുറിച്ചുള്ള വിലയിരുത്തലോ ഇതുവരെ കണ്ടെത്താനായില്ല.

തന്റെ ആണവായുധങ്ങളെയും മിസൈലിനെയും നേരിടാൻ സൈനിക സഹകരണം വർധിപ്പിച്ച അമേരിക്ക, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളെ പ്രതിരോധിക്കാൻ ആണവ-സായുധ നാവികസേന കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്കാണ് കഴിഞ്ഞ മാസങ്ങളിൽ കിം പ്രാധാന്യം നൽകിയിരുന്നതെന്ന തരത്തിൽ വാർത്തകൾ പുറത്ത് വന്നിരുന്നു.

എന്നാൽ ഉത്തരകൊറിയയുടെ ഔദ്യോഗിക ദേശീയ ന്യൂസ് ഏജൻസി കിം എപ്പോഴാണ് നാംഫോ സന്ദർശിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. തന്റെ നാവിക സേനയെ ശക്തിപ്പെടുത്തുന്നത് രാജ്യത്തിന്റെ സമുദ്ര പരമാധികാരം സംരക്ഷിക്കുന്നതും യുദ്ധ തയ്യാറെടുപ്പുകൾ വേഗത്തിലാക്കുന്നതും ഏറ്റവും പ്രധാനപ്പെട്ട വിഷയമായി എടുത്തിട്ടുണ്ടെന്ന് കിം പറഞ്ഞതായി ദേശീയ ന്യൂസ് ഏജൻസി വ്യക്തമാക്കി.

ഇതിനോടകം തന്നെ കൊറിയൻ ഉപദ്വീപിൽ പിരിമുറുക്കങ്ങൾ ഏറ്റവും ഉയർന്ന ഘട്ടത്തിലാണ്. ഉത്തര കൊറിയക്ക് ബദലായി അമേരിക്കയും അതിന്റെ ഏഷ്യൻ സഖ്യകക്ഷികളും അവരുടെ സംയുക്ത സൈനികാഭ്യാസങ്ങൾ ശക്തിപ്പെടുത്തുകയും പ്രതിരോധ തന്ത്രങ്ങൾ പുതുക്കുകയും ചെയ്തിട്ടുണ്ട്.

war south korea kim jong un north korea cruise missile