അശ്ലീല വീഡിയോ, സഭ്യമല്ലാത്ത ഭാഷ ; ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബര്‍ സെല്‍ അന്വേഷണം

By online desk .04 10 2020

imran-azhar

 

തിരുവനന്തപുരം: അശ്ലീലം നിറഞ്ഞ വീഡിയോകള്‍ നിരന്തരം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെ സൈബര്‍ സെല്‍ അന്വേഷണം. സഭ്യമല്ലാത്ത ഭാഷകള്‍ ഉപയോഗിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ യൂട്യൂബര്‍ വിജയ് പി നായരെ വീട്ടില്‍ കയറി ആക്രമിച്ച സംഭവത്തിലും ശ്രീലക്ഷ്മിക്ക് എതിരെ കേസ് വന്നേക്കും. വിജയ് പി.നായരെ ആക്രമിച്ച സംഭവത്തില്‍ ചുമത്തിയതുപോലെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാകും അശ്ലീല വീഡിയോയുടെ പേരിലും കേസ് എടുക്കുക. ജാമ്യമില്ലാ വകുപ്പ് തന്നെ ഈ പരാതിയില്‍ ചുമത്തണമെന്നു ആവശ്യം ഉള്ളതിനാല്‍ പരാതി സൈബര്‍ പൊലീസ് സസൂക്ഷമം പരിശോധിക്കുകയാണ്.അശ്ലീലവും സഭ്യേതരവുമായ വീഡിയോകള്‍ നിരന്തരം സംപ്രേഷണം ചെയ്യുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

 

OTHER SECTIONS