ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ എന്നും ഫ്രാൻസിനൊപ്പം ; പ്രധാനമന്ത്രി

By online desk .29 10 2020

imran-azhar

ഡൽഹി: ഫ്രാൻസിലെ ഭീകരാക്രമണത്തിൽ അപലപിച്ചു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി.ഫ്രാൻസിൽ ഇന്നുനടന്നതടക്കമുള്ള കൊലപാതകങ്ങളിലാണ് അദ്ദേഹം അപലപിച്ചത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും ഫ്രാൻസിലെ ജനങ്ങൾക്കും മോദി അനുശോചനം അറിയിച്ചു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യ എന്നും ഫ്രാൻസിനൊപ്പം ഉണ്ടെന്നും അദ്ദേഹം വ്യകത്മാക്കി. നീസ് നഗരത്തിലുണ്ടായ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. കത്തി ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട സ്ത്രീയുടെ കഴുത്തറത്ത നിലയിലാണ്. 

 

അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം ഭീകരാക്രമണമാണെന്ന് നീസ് മേയര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.കൂടാതെ ആക്രമണത്തിൽ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. അക്രമിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതായി ഫ്രഞ്ച് ആന്റി ടെററിസ്റ്റ് പ്രോസിക്യൂട്ടേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.

 

OTHER SECTIONS