ആര്‍ എസ് എസിന്‍റെ പേര് അനാവശ്യമായി സഭയില്‍ ഉപയോഗിക്കുന്നതിനെതിരെ രാജഗോപാലിന്‍റെ പരാതി

By praveen prasannan.10 Mar, 2017

imran-azhar

തിരുവനന്തപുരം: ആര്‍ എസ് എസിന്‍റെ പേര് നിയമസഭയില്‍ അനാവശ്യമായി ഉപയോഗിക്കുന്നതിനെതിരെ ഒ രാജഗോപാല്‍ എം എല്‍ എ സ്പീക്കര്‍ക്ക് പരാതി നല്‍കി. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്ന്റ്റെ ഓഫീസിലെത്തിയാണ് പരാതി നല്‍കിയത്.

ചര്‍ച്ചകളുമായി ബന്ധമില്ലെങ്കിലും ആര്‍ എസ് എസിന്‍റെ പേര് നിരന്തരമായി അംഗങ്ങള്‍ സഭയില്‍ വലിച്ചിഴയ്ക്കുകയാണ്. ആര്‍ എസ് എസിനെതിരായ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കണെന്ന് രാജഗോപാല്‍ ആവശ്യപ്പെട്ടു.

നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന സംഘടനയെ കുറിച്ച് സഭയില്‍ അനാവശ്യം പ്രചരിപ്പിക്കുന്നു. സഭയില്‍ പ്രാതിനിധ്യമില്ലാത്ത സംഘടനയെ കുറിച്ച് അപവാദ പ്രചരണം സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇനി ഇങ്ങനെ പരാമര്‍ശം നടത്തുന്നത് ഒഴിവാക്കാന്‍ ഇടപെടണമെന്നും സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 

OTHER SECTIONS