ഫ്രാങ്കോ മുളക്കലിനെതിരേ വീണ്ടും ലൈംഗിക ആരോപണം

By online desk .21 02 2020

imran-azhar

 


കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും ലൈംഗിക ആരോപണവുമായി ബലാത്സംഗ കേസിലെ 14-ാം സാക്ഷിയായ മറ്റൊരു കന്യാസ്ത്രീ.

 

മഠത്തില്‍വെച്ച് ബിഷപ്പ് കടന്നുപിടിക്കാന്‍ ശ്രമിക്കുകയും വീഡിയോ കോളിലൂടെ അശ്ലീല സംഭാഷണങ്ങള്‍ നട ത്തുകയും ചെയ്തെന്നനാണ് കന്യാസ്ത്രീ നൽകിയിരിക്കുന്ന മൊഴി. കൂടാതെ ഫ്രാങ്കോമുളകൾ ശരീരഭാഗങ്ങള്‍ കാണിക്കാന്‍ നിര്‍ബന്ധിച്ചെന്നും മൊഴിയിൽ പറയുന്നു.

ബിഹാറില്‍ ജോലി ചെയ്യുകയായിരുന്ന കന്യാസ്ത്രീ കേരളത്തിലെ ഒരു മഠത്തിലെത്തിയപ്പോഴായിരുന്നു ഫ്രാങ്കോ അപമര്യാദയായി പെരുമാറിയത് എന്നാണ് മൊഴി.

എന്നാൽ മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍സഹിതം കന്യാസ്ത്രീ പ്രത്യേക പരാതിയായി നല്‍കിയിട്ടില്ല. അതുകൊണ്ട്‌ തന്നെ ഇക്കാര്യത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുമില്ല.

ഫ്രാങ്കോയെ പേടിച്ചാണ് കന്യാസ്ത്രീ പരാതി നല്‍കാന്‍ തയ്യാറാകാത്തതെന്നാണ്‌ സൂചന. അതേസമയം ഇത്ര ഗൗരവമുള്ള കാര്യങ്ങൾ മൊഴിയായി നല്‍കിയിട്ടും എന്തുകൊണ്ട് സ്വമേധയാ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല എന്ന ആക്ഷേപവും ഉയരുന്നു.

OTHER SECTIONS