കണ്ണൂർ മയ്യിൽ വി.വി പാറ്റ് മെഷീനുള്ളിൽ പാമ്പ് ; വോട്ടെടുപ്പ് തടസ്സപെട്ടു

By uthara.23 04 2019

imran-azhar

 

കണ്ണൂർ : കണ്ണൂർ മയ്യിൽ എൽ .പി സ്കൂളിളെ 145 നമ്പർ ബൂത്തിലെ വി.വി പാറ്റ് മെഷീനുള്ളിൽ പാമ്പ് . ഇതേ തുടർന്ന് വോട്ടെടുപ്പ് തടസ്സപെട്ടു . പാമ്പിനെ വി.വി പാറ്റ് മെഷീനിൽ നിന്നും നീക്കുന്നതിനുന്ന പരിശ്രമത്തിലാണ് അധികൃതർ .അതേ സമയം വ്യാപകമായി വോട്ടിംഗ് യാത്രം തകരാറിലായതിനെ തുടർന്ന് പ്രതിഷേധത്തിലാണ് നാട്ടുകാർ .കാസർഗോഡ് 20 ബൂത്തുകളിലും ഇടുക്കിയിൽ മൂന്നിടത്തും വടകരയിൽ രണ്ടിടത്തുമായിട്ടാണ് വോട്ടിംഗ് യന്ത്രത്തിന് കേടുപാടുണ്ടായത് .

 

കണ്ണൂർ കാഞ്ഞിരക്കൊല്ലിയിലെ 149-ാം ബൂത്തിലെ വോട്ടിംഗ് യന്ത്രത്തിലെ ബട്ടൺ അമർത്താൻ കഴിയാത്ത സാഹചര്യമാണ് .കോഴിക്കോട് തിരുത്തിയാട് 152-ാം നമ്പറിലെ വിവിപാറ്റ് മെഷീന് തകരാർ സംഭവിച്ച സാഹചര്യത്തിൽ മോക് പോളിംഗ് ഏറെ വൈകിയാണ് നടന്നത് . കേടുപാടുകൾ സംഭവിച്ച വോട്ടിംഗ് യന്ത്രത്തിന് പകരം പുതിയ വോട്ടിംഗ് യന്ത്രം എത്തിക്കാനുള്ള ശ്രമങ്ങളും നടന്നുവരുകയാണ് .

OTHER SECTIONS