തമിഴ്‌നാട്ടില്‍ വീശിയടിച്ച് ഗജ ചുഴലിക്കൊടുങ്കാറ്റ്; നാലു മരണം

By Anju N P.16 11 2018

imran-azhar

ചെന്നൈ: തമിഴ്‌നാട്ടില്‍ വീശിയടിച്ച ഗജ ചുഴലിക്കൊടുങ്കാറ്റില്‍ നാലു മരണം. കടലൂരില്‍ വൈദ്യുതാഘാതമേറ്റ് രണ്ടു പേരും പുതുക്കോട്ടയില്‍ ഒരാളുമാണ് മരിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കൊടുങ്കാറ്റ് വീശിയത്. നാഗപട്ടണം വേദാരണ്യത്ത് കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു.

 

ചുഴലിക്കാറ്റ് മുന്നില്‍ക്കണ്ട് തമിഴ്‌നാട് തീരത്തുനിന്ന് 75,000 ലധികം പേരെ ഒഴിപ്പിച്ചു. 6000 ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. നാഗപട്ടണത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതലെന്ന നിലയില്‍ തമിഴ്‌നാട്ടില്‍ പലയിടത്തും വൈദ്യുത ബന്ധം വിച്ഛേദിച്ചു.

 

OTHER SECTIONS