മൃതദേഹം പി ജി വിദ്യാര്‍ത്ഥിയെ കൊണ്ട് പോസ്റ്റ്മോര്‍ട്ടം ചെയ്തത് കേസ് അട്ടിമറിക്കാനെന്ന് പരാതി

By praveen prasannan.12 Jan, 2017

imran-azhar

തൃശൂര്‍: കേസ് അട്ടിമറിക്കാനാണ് ജിഷ്ണുവിന്‍റെ മൃതദേഹം പി ജി വിദ്യാര്‍ത്ഥിയെ കൊണ്ട് പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന് അമ്മ മഹിജ. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹിജ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.


പാന്പാടി നെഹ്റു കോളേജ് മാനേജ്മന്‍റിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യമുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് കോഴിക്കോട് വളയം അശോകന്‍റെ മകന്‍ ജിഷ്ണു പ്രാണോയിയെ (18) തൃശൂര്‍ പാന്പാടി നെഹ്റു കോളേജ് ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത മ്നിലയില്‍ കണ്ടെത്തിയത്.

കോപ്പിയടിച്ചതിന് ശാസിച്ചതിനാണ് ആത്മഹത്യ ചെയ്തതെന്നാണ് കോളേജ് മാനേജ്മന്‍റ് പറയുന്നത്. എന്നാല്‍ ജിഷ്ണൂവിനെ വൈസ് പ്രിന്‍സിപ്പലിന്‍റെ മുറിയില്‍ വച്ച് മര്‍ദ്ദിച്ചെന്ന് ആരോപണമുണ്ട്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുള്ള കാര്യം പരാമര്‍ശിക്കുന്നുണ്ട്.

 

OTHER SECTIONS