മൃഗശാല അടുത്ത മാസം തുറക്കും ; കാഴ്ചക്കാരെ സ്വീകരിക്കാൻ പുതിയ താമസക്കാർ വരുന്നു

By online desk .24 09 2020

imran-azhar

 


തിരുവനന്തപുരം:മൃഗശാല അടുത്ത മാസം തുറക്കുമെന്ന് മന്ത്രി കെ രാജു . എന്നാൽ കോവിഡ് സാഹചര്യത്തിൽ ചില നിയന്ത്രണങ്ങൾ നിലനിൽക്കും. അതുമായി ബന്ധപ്പെട്ട മാർഗനിർദേശം തയ്യാറാക്കാൻ നിർദേശം നൽകി. മാർഗനിർദേശങ്ങൾ ലഭിച്ചതിനുശേഷം തുറക്കുന്ന തിയ്യതി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ സന്ദർശകരെ മൃഗശാലയിലേക്ക് ആകർഷിക്കുന്നതിനായി മൂന്നു രാജവെമ്പാലയും രണ്ടു പന്നികരടികളും ഡിസംബർ അവസാനത്തോടെ ഇവിടെ എത്തും. ഹൈദരാബാദിലെ മൃഗശാലയിൽ നിന്നും പന്നികരടികളെയും മംഗലാപുരത്തുനിന്ന് രാജവെമ്പാലകളെയും എത്തിക്കാനുള്ള നടപടികൾ പൂർത്തിയായതായി മൃഗ ശാല സൂപ്രണ്ട് അറിയിച്ചു.

 

 

കോവിഡ് നിയന്ത്രണങ്ങൾ അവസാനിച്ചു സന്ദർശകർ എത്തുമ്പോഴേക്കും കൂടുതൽ മൃഗങ്ങളെ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. രണ്ടു ജോഡി റിയ പക്ഷികളെ നൽകി ആൺ പെൺ കരടികളെയാണ് വാങ്ങുന്നത്. രാജവെമ്പാലകളിൽ രണ്ടെണ്ണം പെണ്ണാണ്. പതിനാറ് അടി നീളമുണ്ടായിരുന്ന ആൺ രാജവെമ്പാല ജാക്ക് ആണ് അവസാനം ചത്തത്.

 

കോവിഡ് വ്യാപനസാഹചര്യത്തിൽ അടച്ചിട്ട മൃഗശാലയിൽ കാഴ്ചക്കാരുടെ ശല്യമില്ലാത്തതിനാൽ സ്വൈര്യ വിഹാരത്തിലാണ് ഇവിടെയുള്ള ജീവികൾ. തിരക്കും ബഹളവും ഇല്ലാത്തതിനാൽ മൃഗശാലയിലെ എല്ലാ കൂടുകളിലും അന്തേവാസികൾ സന്തോഷത്തിലാണ്.

 

5,19,02,533 രൂപവരുമാനമാണ് കഴിഞ്ഞ സാമ്പത്തികവർഷം ഇവിടെ നിന്നും ലഭിച്ചത് അതിൽ 2,19, 91, 201 രൂപാനവീകരത്തിനായി ചെലവഴിച്ചു . എന്നാൽ കോവിഡ് ബാധയെത്തുടർന്നുണ്ടായ അടച്ചിടലിൽ വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടിക്കുന്നത് . അതേസമയം തുറക്കും മുൻപ് ഒട്ടേറെ നിര്മാണപ്രവർത്തനങ്ങളും പൂർത്തിയാക്കും ചിത്രശലഭപാർക്കും ഇന്റർപ്രട്ടേഷൻ സെന്ററും സൗന്ദര്യ വൽക്കരണവുമാണ് പ്രധാനപദ്ധതികൾ . 

OTHER SECTIONS