ഹജ് സബ്സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം: വി മുരളീധരന്‍

By praveen prasannan.16 Jan, 2018

imran-azhar


തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ ഹജ് സബ്സിഡി നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്തത് സ്വാഗതാര്‍ഹമെന്ന് ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരന്‍. ഒരു പ്രത്യേക മതവിഭാഗത്തിന് സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത് മതേതരത്വത്തിന്‍റെ അന്തസത്തയ്ക്ക് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

മത~രാഷ്ട്രീയ ഭേദമന്യേ സര്‍ക്കാര്‍ തീരുമാനം ജനം അംഗീകരിക്കും. മുസ്ളീം മതവിഭാഗങ്ങളില്‍ പെടുന്ന വലിയൊരു വിഭാഗം ഇപ്പോഴും വേണ്ടത്ര വിദ്യാഭ്യാസം കിട്ടാതിരിക്കുകയാണ്. ഇവരുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിന് ഈ പണം ഉപയോഗപ്പെടുത്താനുള്ള തീരുമാനം അഭിനന്ദനീയമാണ്.

വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട് രാഷ്ടീയ മുതലെടുപ്പ് നടത്താനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഇത് മുസ്ളീങ്ങളിലെ പുരോഗമന വാദികള്‍ തള്ളിക്കളയുമെന്നും മുരളീധരന്‍ പറഞ്ഞു.

സര്‍ക്കാരിന്‍റെ പുതിയ ഹജ് നയമനുസരിച്ചാണ് സബ്സിഡി നിര്‍ത്തലാക്കാന്‍ തീരുമാനമെടുത്തത്. ഭീമമായ തുക ഹജിന് സബ്സിഡി നല്‍കുന്നതിനെതിരെ മുന്പ് സുപ്രീം കോടതി ഉത്തരവുണ്ടായിരുന്നു.

OTHER SECTIONS