കേ​ന്ദ്ര ധ​ന​മ​ന്ത്രിയുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യതിന് ശേഷമാണ് രാ​ജ്യം വിട്ടതെന്ന് വി​ജ​യ് മ​ല്യ

By കലാകൗമുദി ലേഖകൻ.12 Sep, 2018

imran-azhar

 

 

ലണ്ടൻ: കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാജ്യം വിട്ടതെന്ന് വിജയ് മല്യ. പ്രശ്നം പരിഹരിക്കുന്നതിനായി നിരവധി വാഗ്ദാനങ്ങൾ നൽകിയതായും മല്യ പറഞ്ഞു. 9000 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട മല്യ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിക്ക് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. വിജയ് മല്യയെ വിട്ടുകിട്ടുന്നതിനായി ഇന്ത്യൻ സർക്കാർ നൽകിയ കേസിൽ ഹാജരാവാനായി കോടതിയിലെത്തിയതാണ് വിജയ് മല്യ.

 

 

#WATCH "I met the Finance Minister before I left, repeated my offer to settle with the banks", says Vijay Mallya outside London's Westminster Magistrates' Court pic.twitter.com/5wvLYItPQf

— ANI (@ANI) September 12, 2018 ">

 

അതേ സമയം മല്യ പറ‍യുന്നത് മുഴുവൻ കള്ളമാണെന്നും ഇത്തരമൊരു കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും പറഞ്ഞു കേന്ദ്ര ധനമന്ത്രി ജെയ്റ്റ്ലി രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് കേന്ദ്ര മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. മല്യക്ക് കൂടികാഴ്ചക്ക് സമയം നൽകിയിട്ടില്ലെന്നും അദ്ദേഹത്തെ കണ്ടിട്ടില്ലെന്നും ജെയ്റ്റ്ലി തറപ്പിച്ചു പറഞ്ഞു.

 

 

The statement is factually false in as much as it does not reflect truth. Since'14, I've never given him any appointment to meet me&the question of his having met me does not arise: FM Arun Jaitley on Vijay Mallya's claim that he met the finance minister before he left (file pic) pic.twitter.com/mowWLgQiJu

— ANI (@ANI) September 12, 2018 ">

 

 

പ്രതിപക്ഷം ഇതിനകം ഈ വിഷയം ഏറ്റെടുത്തിട്ടുണ്ട്. മല്യയും കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യ വിടാൻ വിജയ് മല്യക്ക് അനുവാദം നൽകിയതാരാണെന്നും പ്രതിപക്ഷം ഉന്നയിച്ചു.

 

 

OTHER SECTIONS