ഒറ്റുകാരെ വെടിവെക്കാന്‍ ആഹ്വാനം ചെയ്ത് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍

By online desk .27 01 2020

imran-azhar

 

ഡല്‍ഹി:രാജ്യത്തെ ഒറ്റുകാരെ വെടിവെക്കൂ എന്ന് ആഹ്വാനം ചെയ്തു കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍. ഡല്‍ഹിയിലെ ബിജെപി പ്രചാരണ യോഗത്തിലായിരുന്നു സംഭവം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ സംഭവത്തിന് ശേഷമായിരുന്നു അമിത് ഷാ എത്തിയത്. ഠാക്കൂറിന്റെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് എ.എ.പി നേതാക്കള്‍ അറിയിച്ചു.

 

 

തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലകയറ്റം തുടങ്ങിയ പ്രതിസന്ധികള്‍ രാജ്യം നേരിടുന്നതിനിടെ കേന്ദ്ര ധനകാര്യ സഹ മന്ത്രി ആളുകളെ വെടിവെച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്ത് നടക്കുകയാണെന്ന് എ.എ.പി നേതാക്കള്‍ ആരോപിച്ചു. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ സംഘര്‍ഷത്തിനിടയിലും സംഘപരിവാര്‍ സംഘടനകള്‍ സമാനമായ മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു.

 

OTHER SECTIONS