അമേരിക്കയും ബ്രിട്ടനും അടക്കമുള്ള സമ്പന്ന രാജ്യങ്ങളിലെ അഞ്ചില്‍ ഒന്ന് കുട്ടികള്‍ ദാരിദ്ര്യത്തില്‍

By Shyma Mohan.17 Jun, 2017

imran-azhar


    ന്യൂയോര്‍ക്ക്: സമ്പന്ന രാജ്യങ്ങളില്‍ അഞ്ച് കുട്ടികളില്‍ ഒരാള്‍ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്ന് യൂണിസെഫ്. അമേരിക്കയും ന്യൂസിലാന്റും അടക്കമുള്ള വികസിത രാജ്യങ്ങള്‍ യുവാക്കളുടെ ക്ഷേമത്തിന്റെ കാര്യത്തിലും വളരെ പിന്നിലാണെന്ന് യുണിസെഫ് പഠനം പുറത്തുവിട്ടു. വികസിത രാജ്യങ്ങളിലെ 13 ശതമാനത്തോളം കുട്ടികള്‍ക്കും സുരക്ഷിതമായ പോഷകാഹാരം ലഭ്യമല്ലെന്നും പഠനത്തില്‍ പറയുന്നു. യുകെയിലും അമേരിക്കയിലും അത് 20 ശതമാനമായി വര്‍ദ്ധിച്ചിരിക്കുകയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സമ്പന്ന രാജ്യങ്ങളിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കായി കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും യുണിസെഫിന്റെ റിപ്പോര്‍ട്ട് കാര്‍ഡില്‍ പറയുന്നുണ്ട്. ഉയര്‍ന്ന വരുമാനം യുവാക്കളുടെ ക്ഷേമത്തിലേക്ക് വഴിയൊരുക്കുന്നില്ലെന്നും അത് അസമത്വത്തെ വര്‍ദ്ധിപ്പിക്കുകയുമാണെന്നും യുണിസെഫിന്റെ ഗവേഷണ കേന്ദ്രമായ ഇന്നസെന്റി റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടര്‍ സാറ കുക്ക് പറഞ്ഞു. 41 ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളിലെ കുട്ടികളുടെ സ്ഥിതിവിവര കണക്കാണ് ഗവേഷണ കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്.loading...