ചെറു യാത്രാവിമാനം വീടിനു മുകളില്‍ തകര്‍ന്നുവീണു: 10 പേര്‍ കൊല്ലപ്പെട്ടു

By Shyma Mohan.17 Mar, 2018

imran-azhar


    മനില: ഫിലിപ്പീന്‍സില്‍ ചെറു യാത്രാവിമാനം വീടിനു മുകളില്‍ തകര്‍ന്നുവീണ് 10 പേര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് ഇരിക്കാവുന്ന രണ്ട് എഞ്ചിനുള്ള പൈപ്പര്‍ 23 അപ്പാചെ വിമാനമാണ് ബുലാകാന്‍ പ്രവിശ്യയിലെ പ്ലാരിഡെലിലുള്ള എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണത്. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും വീട്ടിലുണ്ടായിരുന്ന അഞ്ചുപേരും കൊല്ലപ്പെട്ടു. വീട്ടിലുണ്ടായിരുന്ന മൂന്നു കുട്ടികളും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. വീടിനു സമീപമുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടകാരണം വ്യക്തമായിട്ടില്ല. വിമാനം ആദ്യം മരത്തിലും പിന്നീട് വൈദ്യുത പോസ്റ്റില്‍ ഇടിച്ച ശേഷം വീടിനുമുകളില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

OTHER SECTIONS