സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

By Sooraj Surendran .12 01 2019

imran-azhar

 

 

ന്യൂ ഡൽഹി: കേന്ദ്രസർക്കാരിന്റെ സാമ്പത്തിക സംവരണ ബില്ലിന്രാഷ്ട്രപതിയുടെ അംഗീകാരം. മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള സാമ്പത്തിക സംവരണ ബില്ലിനാണ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നൽകിയത്. രാഷ്ട്രപതിയുടെ അംഗീകാരത്തോടെ സാമ്പത്തിക സംവരണം ഇനി മുതൽ നിയമമായി മാറും. കോൺഗ്രസും സിപിഎമ്മും ഉൾപ്പെടെ പ്രതിപക്ഷ കക്ഷികളുടെ പിന്തുണയോടെയാണ് ബിൽ ലോക്സഭയിൽ പാസാക്കിയിരുന്നത്. സഭയിൽ മൂന്ന് പേർ മാത്രമാണ് ബില്ലിനെ എതിർത്തത്. ബിൽ നിയമമായി പ്രാബല്യത്തിൽ വരുന്നതിനായി കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു.

OTHER SECTIONS