പത്തുവയസുകാരൻ കാമുകനിൽ നിന്ന് ഗര്‍ഭിണിയായ 13കാരി: വിവാദ വെളിപ്പെടുത്തലുമായി രംഗത്ത്

By Sooraj Surendran.22 05 2020

imran-azhar

 

 

മോസ്‌കോ: പത്തുവയസുകാരന്‍റെയും പതിമൂന്നുകാരിയുടെയും പ്രണയകഥ റഷ്യയിലെ ഒരു പ്രമുഖ റിയാലിറ്റി ഷോയിലൂടെയാണ് ലോകം അറിയുന്നത്. പത്തുവയസുകാരൻ കാമുകനിൽ നിന്ന് ഗര്‍ഭിണിയായെന്ന കാമുകിയുടെ വെളിപ്പെടുത്തൽ വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ നിർണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പെൺകുട്ടി. താൻ ഗർഭിണിയായത് തന്റെ പത്തുവയസുകാരൻ കാമുകനിൽ നിന്നുമല്ലെന്നും ഒരു പതിനാറുകാരൻ തന്നെ ബലാത്സംഗത്തിനിരയാക്കിയിട്ടുണ്ടെന്നും അയാളാണ് തന്‍റെ കുട്ടിയുടെ പിതാവെന്നുമാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. സോഷ്യൽ മീഡിയയിലൂടെയാണ്‌ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. " ആ സംഭവത്തെ കുറിച്ച് ഓർക്കുമമ്പോൾ തന്നെ വേദന എപ്പോഴും ആത്മാവിലുണ്ടാകും.. ആരാണ് പിതാവ് എന്ന ചോദ്യത്തിന് ഉത്തരം അതൊരു ബലാത്സംഗം ആയിരുന്നു എന്നാണ്.. എനിക്ക് വളരെ വേദനയുളവാക്കുന്ന വിഷയമാണിത്.. എപ്പോഴാണ് സംഭവിച്ചതെന്ന് പറയാനാകില്ല അതോര്‍ക്കുന്നത് തന്നെ വേദനയാണ്.. ആ സംഭവം നടന്ന് കുറച്ചു കാലം ഞാന്‍ ഭയന്നും ഏകയായും കഴിച്ചു കൂട്ടുകയായിരുന്നു" എന്നായിരുന്നു പെൺകുട്ടിയുടെ സോഷ്യൽ മീഡിയയിലെ കുറിപ്പ്. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും പെൺകുട്ടി പറഞ്ഞു.

 

-------------------------------------------------------------------------------------------

 

പ്രളയത്തെ നേരിടാനൊരുങ്ങി കേരളത്തിന്റെ അഭിമാനമായ ഇടുക്കി ഡാം|

 

 

OTHER SECTIONS