സഹോദരന്റെ വിവാഹത്തിനിടെ 10 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച് തലയ്ക്കടിച്ച് കൊന്നു ഓടയില്‍ തള്ളി

By Farsana Jaleel.20 Apr, 2018

imran-azhar

ഛത്തീസ്ഗഡ്: ജമ്മു കാശ്മീരില്‍ എട്ടുവയസ്സുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ വിട്ടുമാറുന്നതിന് മുമ്പ് സംസ്ഥാനത്ത് അടുത്ത ബലാത്സംഗം. ബി.ജെ.പി ഭരിക്കുന്ന ഛത്തീസ്ഗഡില്‍ തന്നെയാണ് ഈ ക്രൂരകൃത്യം നടന്നിരിക്കുന്നത്. ഛത്തീസ്ഗഡില്‍ 10 വയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ച് തലയ്ക്കടിച്ച് കൊന്ന് അഴുക്ക് ചാലില്‍ തള്ളിയതായാണ് റിപ്പോര്‍ട്ടുകള്‍.

 

കേസുമായി ബന്ധപ്പെട്ട് കബീര്‍ധാം സ്വദേശിയായ ഉട്ടം സാഹു (25) വിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഛത്തീസ്ഗഡിനടുത്തുള്ള കബീര്‍ധാമില്‍ മാതാപിതാക്കള്‍ക്കൊപ്പം സഹോദരന്റെ വിവാഹത്തില്‍ പങ്കെടുകാകന്‍ എത്തിയ പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയി വിജനമായ സ്ഥലത്ത് വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു സാഹു. ബലാസംഗം ചെയ്ത ശേഷം കുട്ടിയെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്ന് മൃതദേഹം നദിക്കരയിലേയ്ക്ക് ഉപേക്ഷിക്കുകയായിരുന്നു സാഹു.

 

തങ്ങളുടെ മകളെ വിവാഹാഘോഷത്തിനിടെ കാണാനില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നതും പ്രതിയെ പിടികൂടുന്നതും.

OTHER SECTIONS