വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ചാവേറാക്രമണം: 100 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

By Shyma Mohan.30 09 2022

imran-azhar

 


കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ സ്ഥാപനത്തിലുണ്ടായ ചാവേറാക്രമണത്തില്‍ 100 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും പോലീസ് അറിയിച്ചു.

 

വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ചാവേറാക്രമണം ഉണ്ടായത്. അതുകൊണ്ടുതന്നെ നിരവധി വിദ്യാര്‍ത്ഥികളാണ് ഇന്‍സ്റ്റിറ്റിയൂഷനില്‍ ഉണ്ടായിരുന്നു. മരണ നിരക്ക് ഉയരാനാണ് സാധ്യത.

 


കാബൂളിലെ ദഷ്തി ബാര്‍ചിയിലുള്ള കാജ് വിദ്യാഭ്യാസ സ്ഥാപനത്തിലാണ് സ്‌ഫോടനം നടന്നതെന്ന് കാബൂള്‍ പോലീസ് മേധാവിയുടെ താലിബാന്‍ നിയുക്ത വക്താവ് ഖാലിദ് സദ്രാന്‍ പറഞ്ഞു. സംഭവത്തില്‍ യുഎസ് ശക്തമായി അപലപിച്ചു.

OTHER SECTIONS