ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക്

By Akhila Vipin .28 05 2020

imran-azhar

 

തിരുവനന്തപുരം: ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിൽ 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കുന്നു. കൊവിഡ് സർവീസ് ഉൾപ്പെടെ എല്ലാ സേവനങ്ങളും നിർത്തിവെച്ചു. കഴിഞ്ഞ മാസത്തെ ശമ്പളം നൽകണമെന്നാവശ്യപ്പെട്ടാണ് ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ പണിമുടക്കുന്നത്. ഇതോടൊപ്പം കഴിഞ്ഞ കുറെ മാസങ്ങളായി നൽകാനുള്ള ശമ്പളക്കുടിശികയും നൽകിയിട്ടില്ല.

 

ജില്ലയിലെ 28 ആംബുലൻസുകളും പണിമുടക്കുന്നുണ്ട്. ശമ്പളം നൽകുന്നതിനൊപ്പം എല്ലാ മാസവും അഞ്ചിന് ശമ്പളം നൽകാമെന്ന് കമ്പനി കരാർ ഒപ്പിട്ടു നൽകണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു. സർക്കാരിൽ നിന്നും 20 കോടി ലഭിക്കാനുള്ളതിനാലാണ് ശമ്പളം നൽകാൻ വൈകുന്നതെന്നാണ് കരാർ ഏറ്റെടുത്ത കമ്പനിയുടെ നിലപാട്.

 

 

 

 

OTHER SECTIONS