ഷാര്‍ജയില്‍ 108 തടവുകാരെ മോചിപ്പിച്ചു

By praveenprasannan.24 05 2020

imran-azhar

ഷാര്‍ജ : ചെറിയ പെരുന്നാളിനോടനുബന്ധിച്ച് 108 തടവുകാരെ ഷാര്‍ജ ഭരണാധികാരി മോചിപ്പിച്ചു. ഈ തടവുകാരുടെ നല്ല പെരുമാറ്റം അടിസ്ഥാനമാക്കിയാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോക്ടര്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇവരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടത്.


മനുഷ്യത്വപരമായ നടപടി ഷാര്‍ജ ഭരണാധികാരി സ്വീകരിച്ചതില്‍ അഭിമാനം ഉണ്ടെന്ന് ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സെയ്ഫ് അല്‍സാരി അല്‍ ഷംസി അറിയിച്ചു.ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ തടവുകാര്‍ക്ക് മോചനം നല്‍കാറുണ്ട്.


അതേസമയം യു എ യില്‍ കോവിഡ് രോഗം 781 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 29,485 ആയി. ആകെ 245 പേര്‍ മരിച്ചു.

 

 

 

OTHER SECTIONS