വാര്‍ഡന്റെ മാനസിക പീഡനം; പത്താം ക്ലാസുകാരന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു;

By online desk.18 07 2019

imran-azhar

 

 

മറയൂര്‍: ഹോസ്റ്റലില്‍ വാര്‍ഡന്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് പത്താം ക്ലാസുകാരന്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരാഴ്ച മുമ്പാണ് കുട്ടി ഹോസ്റ്റലില്‍ വെച്ച് വിഷം കഴിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിയെ ഉടന്‍തന്നെ മറയൂര്‍ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അടിമാലി താലൂക്ക് ആശുപത്രിയിലും എത്തിച്ച ശേഷം ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

അടിമാലി ആശുപത്രിയില്‍ നിന്ന് ഇന്റിമേഷന്‍ ലഭിച്ച മറയൂര്‍ പൊലീസ് കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ പേരില്‍ ജുവനൈല്‍ ആക്ട് 75 അനുസരിച്ച് കേസെടുത്തു. കഴിഞ്ഞ കുറെ ദിവസങ്ങളായി ഹോസ്റ്റല്‍ വാര്‍ഡന്‍ മാനസികമായി പീഡിപ്പിച്ചെന്നാണ് കുട്ടിയുടെ പരാതിയില്‍ പറയുന്നത്. ബന്ധുവിന്റെ ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടിലേക്ക് വിടാതെ വന്നതിനാലാണ് കുട്ടി വിഷം കഴിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ കുട്ടിയുടെ അച്ഛന്‍ കുട്ടിയെ വീട്ടിലേക്ക് വിടേണ്ടെന്ന് ഫോണിലൂടെ വിളിച്ചു പറഞ്ഞതിനാലാണ് അയക്കാതിരുന്നതെന്നാണ് ഹോസ്റ്റല്‍ അധികൃതര്‍ പറയുന്നത്.

OTHER SECTIONS