11 പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരെ സെപ്റ്റംബര്‍ 30 വരെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ട് നല്‍കി

By parvathyanoop.25 09 2022

imran-azhar

 

 

ഡല്‍ഹി :  11 പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരെ സെപ്റ്റംബര്‍ 30 വരെ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കൊച്ചി പ്രത്യേക കോടതി ഉത്തരവിട്ടു. സെപ്റ്റംബര്‍ 22നാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. പിഎഫ്‌ഐയുടെ അറസ്റ്റിലായ നേതാക്കള്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എന്‍ഐഎ കോടതിയില്‍ ഉന്നയിച്ചത്.

 

റെയ്ഡിനിടെ പിടിച്ചെടുത്ത രേഖകളില്‍ ഒരു പ്രത്യേക സമുദായത്തിലെ പ്രമുഖ നേതാക്കളെ ലക്ഷ്യം വച്ചുള്ള കുറ്റകരമായ വസ്തുക്കളുണ്ടെന്നും എന്‍ഐഎ വാദിച്ചു.പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്‌ക്കെതിരെ (പിഎഫ്‌ഐ), ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇക്കഴിഞ്ഞ വ്യാഴാഴ്ച രാജ്യവ്യാപകമായി റെയ്ഡ് നടത്തിയിരുന്നു.

 

നേതാക്കളുടെ വീടുകളും ഓഫീസുകളും കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള 15 സംസ്ഥാനങ്ങളിലായി 93 സ്ഥലങ്ങളില്‍ പരിശോധന നടത്തി. കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, പശ്ചിമ ബംഗാള്‍, ബീഹാര്‍, മണിപ്പൂര്‍ എന്നിവിടങ്ങളിലും പരിശോധന നടന്നു.

 

വിവിധ കേസുകളിലായി 100-ലധികം പിഎഫ്ഐ അംഗങ്ങളും അവരുമായി ബന്ധമുള്ളവരും ഇഡിയും എന്‍ഐഎയും സംസ്ഥാന പോലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.തീവ്രവാദ റിക്രൂട്ടിംഗ്, ഫണ്ട് ശേഖരിക്കല്‍, നിരോധിത സംഘടനകളില്‍ ആളെ ചേര്‍ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത 5 കേസുകളിലാണ് രാജ്യവ്യാപകമായ പരിശോധന നടത്തിയത്. മഹാരാഷ്ട്രയിലും കര്‍ണാടകയിലും മറ്റു സംസ്ഥാനങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത്.

 

OTHER SECTIONS