അധികാരം കിട്ടിയാല്‍ 11 മില്യണ്‍ പേര്‍ക്ക് പൗരത്വം നല്‍കും; വമ്പന്‍ പ്രഖ്യാപനങ്ങളുമായി ജോ ബൈഡന്‍

By online desk .16 10 2020

imran-azhar

 

 

വാഷിങ്ടണ്‍; അധികാരത്തിലേറിയാല്‍ 11 മില്യണ്‍ ആളുകള്‍ക്ക് പൗരത്വം നല്‍കുമെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍. കുടിയേറ്റ പ്രതിസന്ധികള്‍ പരിഹരിക്കേണ്ടതുണ്ട്. 11 ദശലക്ഷം ആളുകള്‍ക്ക് പൗരത്വം ലഭ്യമാക്കുന്ന ബില്‍ അവതരിപ്പിക്കുമെന്നും ബൈഡന്‍ പറഞ്ഞു. കുടിയേറ്റ വിഷയങ്ങളില്‍ ട്രംപ് നിലപാട് കടുപ്പിക്കുമ്പോഴാണ് ബൈഡന്റെ പ്രഖ്യാപനങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെ ഇത് ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

കുടിയേറ്റ പ്രതിസന്ധിയ്ക്ക് പരിഹാരം കാണണം. ഒരു ഇമിഗ്രേഷന്‍ ബില്‍ സഭയ്ക്കും സെനറ്റിനും അയക്കുമെന്നും ബൈഡന്‍ പറഞ്ഞു. 11 ദശലക്ഷം ആളുകള്‍ക്ക് പൗരത്വം ഉറപ്പാക്കുന്നതാകും ബില്ലെന്ന് ബൈഡന്‍ പഞ്ഞു. അമേരിക്കന്‍ ജനത എന്നെ തെരഞ്ഞെടുത്താല്‍, ട്രംപ് ചെയ്തുവെച്ച കേടുപാടുകള്‍ പരിഹരിക്കുകയെന്ന വലിയ ദൗത്യത്തിനായി താന്‍ പ്രവര്‍ത്തിക്കും. കോവിഡ് പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും സമ്പദ് വ്യവസ്ഥ പുനര്‍നിര്‍മ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ബൈഡന്‍ പറഞ്ഞു.

 

അമേരിക്കയുടെ നേതൃത്വം ലോകമെമ്പാടും പുനസ്ഥാപിക്കലാണ് മറ്റൊരു ലക്ഷ്യമെന്നും നവംബര്‍ മൂന്നിലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായ സര്‍വ്വേകളില്‍ ജോ ബൈഡന്‍ ഏറെ മുന്നിലാണ്. നിലവിലെ സാഹചര്യത്തില്‍ ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ അത്ഭു തങ്ങള്‍ സംഭവിക്കണമെന്നാണ് തെരഞ്ഞെടുപ്പ് വിദ്ഗരുടെ അഭിപ്രായം.ഇന്ത്യന്‍ വംശജരുടെ പിന്തുണയും ജോ ബൈഡനാണ്.

 

 

 

 

OTHER SECTIONS