നേരിയ ആശ്വാസം കൊല്ലത്ത് കൊറോണ സ്ഥിരീകരിച്ച ആളുമായി സമ്പർക്കമുള്ള 11 പരിശോധന ഫലം നെഗറ്റീവ്

By online desk .30 03 2020

imran-azhar

 


കൊല്ലം:കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കൊല്ലം പ്രാക്കുളം സ്വദേശിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന പതിനൊന്നു പേരുടെ പരിശോധന ഫലം നെഗറ്റീവ് . 24 സാമ്പിളുകളിൽ 11 പേരുടെ ഫലമാണ് പുറത്തെത്തിയത്. ഇദ്ദേഹത്തെ ചികിത്സിച്ച പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍, നഴ്‌സ്, സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍, വിമാനത്തിലെ എട്ടു സഹയാത്രികര്‍ എന്നിവരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

 

അതേസമയം ഇനി അറുപതിലധികംപേരുടെ പരിശോധന ഫലം കൂടി പുറത്തുവരാനുണ്ട്. കൊറോണ സ്ഥിരീകരിച്ചയാളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ ഹൈ റിസ്‌ക് പട്ടികയില്‍ 73പേരും ലോ റിസ്‌ക് പട്ടികയില്‍ 56പരുമാണ് ഉള്ളത്. എന്നാൽ, അദ്ദേഹത്തിന്റെ ഏറ്റവും അടുത്തബന്ധുക്കളുടെ ഫലം പുറത്തെത്തിയിട്ടില്ല. അതും ആശങ്കക്ക് വക വെക്കുന്നു.

 

എന്നാൽ കൊറോണ സ്ഥിരീകരിച്ചയാളുമായി അടുത്തിടപഴകിയ 19 പേര്‍ക്ക് കൊറോണയില്ലെന്ന തരത്തില്‍ കൊല്ലത്ത് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായ വ്യജപ്രചരണം കഴിഞ്ഞദിവസങ്ങളില്‍ നടന്നിരുന്നു.

OTHER SECTIONS