കെ9 സ്‌ക്വാഡിൽ നിന്ന് 12 ശ്വാനന്മാർ വിരമിക്കുന്നു; പകരം 20 പട്ടിക്കുട്ടികൾ എത്തുന്നു

By Chithra.16 12 2019

imran-azhar

 

തിരുവനന്തപുരം : കേരളാ പൊലീസിന്റെ ശ്വാന സേനയായ കെ9 സ്‌ക്വാഡിൽ നിന്ന് 12 നായകൾ ഇന്ന് വിരമിക്കുന്നു. വിരമിക്കുന്നവർക്ക് പകരമായി 20 നായ്‌ക്കുട്ടികളാണ് സ്‌ക്വാഡിൽ ഇന്ന് ചേർന്നത്.

 

ശ്വാനസേനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാല് ബ്രീഡുകളിൽ നിന്നായി 20 നായ്ക്കുട്ടികളാണ് എത്തുന്നത്. ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. ബെൽജിയം മലിനോയ്സ്, ബീഗിൾ, ചിപ്പിപ്പാരെ തുടങ്ങിയ വിഭാഗങ്ങളിൽ നിന്നാണ് 20 നായ്ക്കുട്ടികൾ.

 

20 പേരിൽ മൂന്ന് പേരെ പൊതുജനങ്ങളിൽ നിന്ന് ലഭിച്ചതാണ്. ട്രാക്കർ, സ്‌നിഫർ വിഭാഗങ്ങളിലാണ് ഇരുപത് പേർക്കും പരിശീലനം നൽകാൻ പോകുന്നത്. രക്ഷാപ്രവർത്തനം നടത്താനും സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിനും മയക്കുമരുന്ന് കണ്ടെത്താനുമുള്ള പ്രത്യേക പരിശീലനമാകും ഇവർക്ക് നൽകുക.വിരമിച്ച 12 നായകളെ വിശ്രമ ജീവിതത്തിനായി തൃശൂരിലുള്ള കേരളാ പൊലീസ് അക്കാദമിയിലുള്ള വിശ്രാന്തി എന്ന റിട്ടയർമെന്റ് ഹോമിൽ ആക്കും.സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ മുൻകൈയെടുത്ത് നിർമ്മിച്ചതാണ് ഈ റിട്ടയർമെന്റ് ഹോം.

OTHER SECTIONS