സൗദിയില്‍ കോവിഡ് ബാധിച്ച് 12 മരണം കൂടി

By praveenprasannan.26 05 2020

imran-azhar


റിയാദ് : സൗദി അറേബിയയില്‍ ചൊവ്വാഴ്ച 12പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മക്ക, മദീന, ജിദ്ദ, ദമാം, ത്വായിഫ് എന്നിവിടങ്ങളിലാണ് മരണം. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ സംഖ്യ 411 ആയി. രോഗബാധിതരുടെ എണ്ണം 76,726 ആയിട്ടുണ്ട്.


2782പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവര്‍ 48,450 ആയി. വിവിധ ആശുപത്രികളിലായി 27,865 പേരാണ് ചികിത്സയിലുളളത്.ഖത്തറില്‍ ചൊവാഴ്ച കോവിഡ് ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. 58, 60 വയസുള്ളവരാണ് മരിച്ചത്്. ഇതോടെ ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 28 ആയി. രോഗം സ്ഥിരീകരിച്ചവര്‍ 47,207 ആയിട്ടുണ്ട്.രോഗവിമുക്തി നേടുന്നവരുടെ നിരക്ക് 11,844 ആയി ഉയര്‍ന്നു.

OTHER SECTIONS