13 മക്കളെ ചങ്ങലയില്‍ ബന്ധിച്ച് മുറിയില്‍ വര്‍ഷങ്ങളോളം പൂട്ടിയിട്ടു; മാതാപിതാക്കള്‍ അറസ്റ്റില്‍

By Anju N P.16 Jan, 2018

imran-azhar

 

 

 

ലോസ് ആഞ്ജലിസ്: 13 മക്കളെ മാതാപിതാക്കള്‍ ചങ്ങലയില്‍ ബന്ധിച്ച് മുറിയില്‍ പൂട്ടിയിട്ടത് വര്‍ഷങ്ങളോളം. സംഭവം അറിഞ്ഞെത്തിയ പോലീസ് കണ്ടത് മുറിയില്‍ അവശരായിക്കിടക്കുന്ന പട്ടിണി കോലങ്ങളായിരുന്നു. ലോസ് ആഞ്ജലിസില്‍ നിന്ന് 95കിമി അകലെ പെറിസ്സിലാണ് സംഭവം.

 

ഇതില്‍ 17 വയസ്സുള്ള പെണ്‍കുട്ടി വീട്ടു തടവില്‍ നിന്ന് രക്ഷപ്പെട്ട് പോലീസിലറിയിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തി കുട്ടികളെ രക്ഷപ്പെടുത്തുകയും മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. 57 വയസ്സുകാരനായ ഡേവിഡ് അലന്‍ ടര്‍പിന്‍, 49കാരിയായ ലൂയിസ് അന്ന ടര്‍പിന്‍ എന്നിവരാണ് അറസ്റ്റിലാവുന്നത്. രക്ഷപ്പെടുത്തിയ 13 പേരും സഹോദരങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.

 


സഹായം അഭ്യര്‍ഥിച്ചെത്തിയ 17വയസ്സുകാരിയെ കണ്ടാല്‍ 10 വയസ്സുമാത്രമേ തോന്നിക്കൂവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. പൂട്ടിയിട്ടവരില്‍ ഏഴ് കുട്ടികള്‍ 18നും 29നും പ്രായമുള്ളവരായിരുന്നു. 2 വയസ്സുള്ള കുട്ടിയും കൂട്ടത്തിലുണ്ടായിരുന്നു.

 

രക്ഷാപ്രവര്‍ത്തനത്തിനായി പോലീസെത്തുമ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു വീടിന് ഉള്‍ഭാഗം. പലരെയും കട്ടിലിനോട് ചേര്‍ത്ത് ചങ്ങലയിട്ട് പൂട്ടി ഇരുട്ട് മുറിയിലിട്ടിരിക്കുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കുന്ന ഇവരെല്ലാവരും തന്നെ പോഷകാഹാരക്കുറവ് മൂലം പട്ടിണിക്കോലങ്ങളായിരുന്നു. എല്ലാവരെയും പ്രാഥമിക ശുശ്രൂഷകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിച്ചു.

 

ഡേവിഡ് ടര്‍പിന്റെ രക്ഷിതാക്കളായ ജെയിംസ് ടര്‍പിനും ബെറ്റി ടര്‍പിനും മകനും മരുമകള്‍ക്കുമെതിരെ സംഭവം വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ്. അഞ്ച് വര്‍ഷത്തോളമായി മകനെയും മരുമകളെയും കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പിതാവ് അറിയിച്ചു. കുട്ടികള്‍ അടുത്തില്ലാത്തപ്പോഴാണ് അവര്‍ പലപ്പോഴും വിളിച്ചിരുന്നതെന്നും ടര്‍പിന്‍ പറഞ്ഞു.എത്രനാളായി കുട്ടികളെ ഇത്തരത്തില്‍ താമസിപ്പിക്കന്നതെന്നത് സംബന്ധിച്ച് പോലീസ് മനസ്സിലാക്കി വരുന്നതേയുള്ളൂ.

 

OTHER SECTIONS