കാബൂളില്‍ സുരക്ഷാ സേനയുടെ വ്യോമാക്രമണം; സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 പേര്‍ മരിച്ചു

By Anju N P.20 Jul, 2018

imran-azhar


കാബൂള്‍: സുരക്ഷാ സേനയുടെ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 പേര്‍ മരിച്ചു. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ നഗരമായ കുന്ദൂസിലെ ചാര്‍ദാറയിലാണ് സംഭവം. സുരക്ഷാ സേന നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്.

 


അമേരിക്കന്‍ സേനയാണോ അഫ്ഗാന്‍ സൈന്യമാണോ ആക്രമണം നടത്തിയതെന്ന് വ്യക്തമല്ല. സര്‍ക്കാര്‍ സൈന്യവും താലിബാന്‍ ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നുവരുന്ന പ്രദേശമാണ് കുന്ദൂസ്. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

 

OTHER SECTIONS