വിവാഹാഭ്യർത്ഥന നിരസിച്ചതിലെ വൈരാഗ്യം; 14കാരിയായ കബഡി താരത്തെ കുത്തിക്കൊന്നു

By Vidya.13 10 2021

imran-azhar

 


പൂനെ: ബിബ്‌വേവാഡിയിൽ വിവാഹാഭ്യർത്ഥന വീട്ടുകാർ എതിർത്തതിന്റെ വൈരാഗ്യത്തിൽ 14കാരിയെ തെരുവിലിട്ട് കുത്തികൊലപ്പെടുത്തി.ഇന്നലെ വൈകിട്ടാണ് സംഭവം.കബഡി താരമായ പെൺകുട്ടി പരിശീലനത്തിന് പോകുമ്പോൾ ബൈക്കിലെത്തിയ പ്രതികൾ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.

 

 


കബഡി പരിശീലനകേന്ദ്രത്തിലേക്ക് പോകുന്ന വഴിയിൽ സുഹൃത്തുമായി സംസാരിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ ശുഭം ഭഗവത്ത് എന്ന വ്യക്തിയാണ് കൊലപ്പെടുത്തിയത്.ശുഭം ഭഗവത്ത് ഒളിവിലാണ്.ഇയാളുടെ കൂടെ വന്ന പ്രായപൂർത്തിയാകാത്ത രണ്ട് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

 

 


പെൺകുട്ടിയുടെ കഴുത്തിൽ നിരവധി തവണ കുത്തിയ പാടുകളുണ്ട്. സംഭവസ്ഥലത്തു വച്ച് തന്നെ പെൺകുട്ടി മരിച്ചു.എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയോട് വിവാഹാഭ്യർത്ഥന നടത്തുകയും വീട്ടുകാർ ഇയാളെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

 

 

OTHER SECTIONS