പെരിയയിൽ നാളെ 12 മണിക്കൂർ നിരോധനാജ്ഞ

By Sooraj Surendran .22 05 2019

imran-azhar

 

 

കാസർകോട്: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ പെരിയയിൽ നാളെ 12 മണിക്കൂർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കല്ല്യോട്ട്, പെരിയ ടൗണുകളുടെ അരകിലോമീറ്റര്‍ ചുറ്റളവിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഫലപ്രഖ്യാപനത്തെ തുടർന്ന് സംഘർഷാവസ്ഥ കണക്കിലെടുത്താണ് ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് നിരോധനാജ്ഞ. വ്യാഴാഴ്ച രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. വോട്ടെണ്ണലിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേകം നിരീക്ഷിച്ചു വരികയാണ്.

OTHER SECTIONS