മഹാരാഷ്ട്രയിൽ 147 പോലീസുകാർക്ക് കൂടി കോവിഡ്

By online desk .14 08 2020

imran-azhar

 

മുംബൈ:ഇന്ത്യയിലെ കോവിഡ് രൂക്ഷമായ ഒരു സംസ്ഥാനമാണ് മഹാരാഷ്ട്ര.സംസ്ഥാനത്ത് വൈറസ് ബാധിതരുടെ എണ്ണം അനുദിനം വർധിച്ചുകൊണ്ടിരിക്കുകായാണ്.

മഹാരാഷ്ട്രയിൽ 147 പോലീസുകാർക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. അതോടെ സംസ്ഥാനത്തെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ച പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം 11,920 ആയി ഉയർന്നു . സംസ്ഥാത്ത് നിലവിൽ 2,227 പോലീസുകാരാണ് ചികിത്സയിലുള്ളത്. 124 പോലീസുകാർ വൈറസ് ബാധയെത്തുടർന്ന് മരിക്കുകയും ചെയ്തു . 9,569 പേർ ഇതുവരെ രോഗമുക്തരായി.

OTHER SECTIONS