ട്രാക്ടര്‍ കനാലിലേയ്ക്ക് മറിഞ്ഞ് ; 14 സ്ത്രീകള്‍ മരിച്ചു

By Anju N P.25 Jun, 2018

imran-azhar

യദാരി: തെലുങ്കാനയിലെ യെദാരി ജില്ലയില്‍ ട്രാക്ടര്‍ കനാലിലേയ്ക്ക് മറിഞ്ഞ് 14 മരണം. 25 സ്ത്രീ യാത്രക്കാരെയും കൊണ്ട് പാലം മുറിച്ചു കടക്കവേ കനാലിലേയ്ക്ക് മറിയികുകയായിരുന്നു. തുണിമില്ലില്‍ ജോലി ചെയ്യുന്നവരായിരുന്നു സ്ത്രീകളെല്ലാം.

 

ചിലര്‍ സംഭവ സ്ഥലത്തും ചിലര്‍ ആശുപത്രിയിലും മരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്ന് സൂചനയുണ്ട്. എതിര്‍ദിശയില്‍ വന്ന ബൈക്കുകാരനില്‍ നിന്ന് വെട്ടിക്കാന്‍ ശ്രമിക്കവേ നിയന്ത്രണം വിട്ട് കനാലിലേയ്ക്ക് മറിയുകയായിരുന്നു.