യെമന്‍ തുറമുഖ നഗരത്തില്‍ സൗദിയുടെ ആക്രമണത്തില്‍ 150 വിമതര്‍ കൊല്ലപ്പെട്ടു

By anju.31 10 2018

imran-azhar


സനാ: യെമനിലെ ഹൊദെയ്ദ തുറമുഖനഗരത്തിലെ ഹൗതി ഷിയാ പരിശീലന കേന്ദ്രത്തിലേക്ക് സൗദിയുടെ വ്യോമാക്രമണം. ഹൊദെയ്ദ ഹൗതി വിമതരില്‍നിന്നു തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിട്ടാണ് അക്രമം മടത്തിയത്. ആക്രമണത്തില്‍ 150 വിമതര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും സര്‍ക്കാര്‍ അനുകൂല സേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

 

വ്യാഴാഴ്ച വൈകിട്ടാണ് ഹൊദെയ്ദയിലെ വ്യോമാക്രമണം ആരംഭിച്ചതെന്ന് സ്‌കൈ ന്യൂസ് അറേബിയ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണവുമായി ബന്ധപ്പെട്ട് ഹൗതി വിമതര്‍ പ്രതികരിച്ചിട്ടില്ല. മാറൗവയിലെ ബോംബിംഗ് മേഖല സൗദി ആക്രമിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഹൗതി കനത്ത ജാഗ്രതയാണ് പാലിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

OTHER SECTIONS