ഇന്ത്യയിൽ പ്രായപൂര്‍ത്തിയായവരില്‍ 16% പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് കേന്ദ്രം

By vidyalekshmi.02 09 2021

imran-azhar

 

ന്യുഡല്‍ഹി: രാജ്യത്ത് പ്രായപൂർത്തിയായവരില്‍ 16 ശതമാനം പേര്‍ക്ക് പൂര്‍ണ്ണമായും ,54 ശതമാനം പേര്‍ക്ക് ഒരു ഡോസും പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഓഗസ്റ്റ് മാസത്തില്‍ മാത്രം 18.38 കോടി ഡോസ് വാക്‌സിന്‍ നല്‍കിയതായി രാജ്യത്തെ വാക്‌സിനേഷന്‍ ഡ്രൈവിനെക്കുറിച്ച് സംസാരിക്കവെ കേന്ദ്ര ആരോഗ്യ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.

 

സിക്കിം, ദാദ്ര നാഗര്‍ ഹവേലി, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ മുതിര്‍ന്നവരുടെ ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കി. എന്നാൽ ഒരു ലക്ഷത്തിലധികം സജീവ കേസുകളുള്ള കേരളത്തെയാണ് ഈ ഘട്ടത്തില്‍ കോവിഡ് എറ്റവും അധികം ബാധിച്ചിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിലും 10,000 മുതല്‍ ഒരു ല

OTHER SECTIONS