അമ്മയെ തോക്കിന്‍മുനയില്‍ നിര്‍ത്തി യുവതിക്ക് നേരെ ആസിഡ് ആക്രമണം; അയല്‍വാസി അറസ്റ്റില്‍

By anju.20 04 2019

imran-azhar

 

ബീഹാര്‍ ഭഗല്‍പൂരില്‍ 17 വയസുകാരിയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ അയല്‍വാസിയായ പ്രിന്‍സിനെ അറസ്റ്റ് ചെയ്തു .വെള്ളിയാഴ്ച ഉച്ചയോടെ യുവതിയുടെ വീട്ടില്‍ എത്തിയ പ്രതി അമ്മയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു. അമ്മയെ തോക്കിന്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു ആക്രമണം.

 

സംഭവ സ്ഥലത്തു നിന്ന് തോക്ക് കണ്ടെത്തിയതായി ഡെപ്യൂട്ടി സൂപ്രണ്ട് പോലീസ് രൂപ് രഞ്ജന്‍ ഹര്‍ഗവ് മാധ്യമങ്ങളോട് പറഞ്ഞു .തുടര്‍ ചികിത്സക്കായി പെണ്‍കുട്ടിയെ പട്‌ന മെഡിക്കല്‍ കോളേജ് ആശുപത്രി (പി.എം.എച്ച്) പ്രവേശിപ്പിച്ചു.

 

 

OTHER SECTIONS