കണ്ണൂരിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന പതിനേഴ് വയസുകാരൻ മരിച്ചു

By Sooraj Surendran.24 05 2020

imran-azhar

 

 

കണ്ണൂർ: ചെന്നൈയിൽ നിന്നും കണ്ണൂരിലെത്തി കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന പതിനേഴുകാരൻ മരിച്ചു. മാടായി സ്വദേശി റിബിൻ ബാബുവാണ് മരിച്ചത്. കടുത്ത പണിയും, തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യം നടത്തിയ കൊറോണ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും, വീണ്ടും സ്രവ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. മസ്തിഷ്ക അണുബാധയാണ് റിബിന്റെ മരണകാരണമെന്ന് പരിയാരം മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. വയനാട് കൽപ്പറ്റ സ്വദേശി ആമിന ആണ് മരിച്ചത്. 53 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അർബുദബാധിതയായിരുന്നു.

 

OTHER SECTIONS