മരിയുപോളില്‍ 1730 യുക്രൈന്‍ സൈനികര്‍ കീഴടങ്ങിയെന്ന് റഷ്യ

By Priya.20 05 2022

imran-azhar

കീവ്:മരിയുപോളില്‍ ഇതുവരെ 1730 യുക്രൈന്‍ സേനാംഗങ്ങള്‍ കീഴടങ്ങിയിട്ടുണ്ടെന്ന് റഷ്യ. സൈനികരെ ഉരുക്കുഫാക്ടറിയില്‍നിന്ന് ഒഴിപ്പിച്ചത് യുദ്ധത്തടവുകാരെന്ന്
രേഖപ്പെടുത്തിയാണ്.മനുഷ്യാവകാശ സംഘടനയായ റെഡ് ക്രോസിന്റെ പ്രവര്‍ത്തകര്‍ കീഴടങ്ങിയ സൈനികരുടെ പേരും വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ഫാക്ടറിയിലുണ്ടായിരുന്ന അസോവ് ബറ്റാലിയന്‍ അംഗങ്ങളില്‍ പകുതിപ്പേരും കീഴടങ്ങിയതായാണു റിപ്പോര്‍ട്ടുകള്‍.

 

കീവില്‍ യുഎസ് എംബസി പ്രവര്‍ത്തനം പുനരാരംഭിച്ചു.ബ്രിജറ്റ് ബ്രിങ്കിന്റെ യുക്രൈനിലെ പുതിയ യുഎസ് അംബാസഡറായുള്ള നാമനിര്‍ദേശം സെനറ്റ് ഇന്നലെ അംഗീകരിച്ചു.

 

നാറ്റോ സൈനികസഖ്യത്തില്‍ അംഗമാകാന്‍ അപേക്ഷ നല്‍കിയിരിക്കുന്ന ഫിന്‍ലന്‍ഡ്, സ്വീഡന്‍ നേതാക്കള്‍ ഇന്നലെ വൈറ്റ്ഹൗസിലെത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ചര്‍ച്ച നടത്തി. അംഗത്വ അപേക്ഷ എതിര്‍ക്കുമെന്നു തുര്‍ക്കി ആവര്‍ത്തിച്ചു.

 

OTHER SECTIONS